Template:Please link images/ml
വിക്കിമീഡിയ കോമൺസിലേയ്ക്ക് ചിത്രം അപ്ലോഡ് ചെയ്തതിനു നന്ദി. കോമൺസിലെ ചിത്രങ്ങൾ പല ഭാഷകളിലുള്ള വിവിധ വിക്കിപീഡിയകളിൽ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന വിവരം അറിയാമല്ലോ. വിക്കിപീഡിയ ഉപയോക്താക്കൾക്ക് ഇങ്ങനെ ഉപയോഗിക്കാൻ ചിത്രങ്ങൾ കണ്ടുപിടിക്കുന്നതിനു സഹായിക്കുന്നതിനായി ചിത്രങ്ങൾ ശരിയായി വർഗ്ഗീകരിക്കേണ്ടത് അത്യാവശ്യമാണ്.
ചിത്രം ശരിയായ വർഗ്ഗത്തിൽ ചേർക്കാൻ, ചിത്രത്തിന്റെ താൾ തിരുത്തുന്ന താളിൽ പോയി ചുവടെ കൊടുത്തിരിക്കുന്ന പ്രകാരം താളിന്റെ അവസാനം ചേർക്കുക.
- [[Category:വർഗ്ഗത്തിന്റെ പേര്]]
ഉദാഹരണത്തിന്, കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയക്കാരന്റെ ചിത്രമാണ് ചേർക്കുന്നതെങ്കിൽ ഇങ്ങനെ കൊടുക്കുക:
- [[Category:Politicians of Kerala]]
- [[Category:Malayalam Wikipedian's Upload]]
ഇങ്ങനെ ചേർത്ത് കഴിഞ്ഞാൽ ഈ ചിത്രം Category:Politicians of Kerala, Category:Malayalam Wikipedian's Upload എന്ന രണ്ട് വർഗ്ഗങ്ങളുടെ താളുകളിലും കാണാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കോമൺസ്:വർഗ്ഗങ്ങൾ എന്ന താൾ സന്ദർശിക്കുക. ചിത്രത്തിന് ഉചിതമായ വർഗ്ഗം കണ്ട് പിടിക്കാൻ, ചിത്രം അതിനു പറ്റിയ ഒരു വിക്കിപീഡിയ താളിൽ ഉൾപ്പെടുത്തിയതിനു ശേഷം കോമൺസെൻസ് എന്ന ഉപകരണം ഉപയോഗിക്കാവുന്നതാണ്.
താങ്കൾ അപ്ലോഡ് ചെയ്ത പ്രമാണങ്ങളുടെ പട്ടിക ഇവിടെ കാണാം. ഇവിടെയുള്ള എല്ലാ ചിത്രങ്ങളും പരിശോധിച്ച് എല്ലാ ചിത്രങ്ങൾക്കും ഉചിതമായ വർഗ്ഗം ചേർക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. താങ്കൾക്ക് ചോദ്യങ്ങൾ ഉണ്ടെങ്കിൽ, അത് സഹായമേശയിൽ ചോദിക്കാവുന്നതാണ്. നന്ദി.